കൊച്ചി : രാജ്യത്തിൻറെ കാര്യ നിർവഹണ മേഖലയിൽ മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ് എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. സുപ്രധാനമായ വിവിധ തസ്തികകളിൽ ഔദ്യോഗിക സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം സമൂഹത്തോട് എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിൽ പറമ്പിൽ പറഞ്ഞു.
↧